വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

മലപ്പുറം: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂർ സ്വദേശി സ്വരാജ് ആണ് മരിച്ചത്. വയഡക്റ്റ് പാലത്തിൻ്റെ പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിൻ്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും താഴേക്ക് ചാടി യുവാവ് ജീവനൊടുക്കിയത്. തിരൂരങ്ങാടി സ്വദേശി നിസാറായിരുന്നു കൊച്ചി മെട്രോയുടെ വയഡക്ടിൽ നിന്ന് ചാടി മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...