റോഡിനു കുറുകെ പാഞ്ഞ പന്നി ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വണ്ടൂര്‍: റോഡിനു കുറുകെ പാഞ്ഞ പന്നി ഇടിച്ചു സ്‌കൂട്ടര്‍ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ പൊത്തന്‍കോടന്‍ നൗഷാദലി (47) ആണു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെറ്ററന്‍സ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ നൗഷാദലി കിഴിശ്ശേരിയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ 20ന് രാത്രി എട്ടരയോടെ എളങ്കൂറിനു സമീപമാണ് അപകടം.

കൂടെയുണ്ടായിരുന്ന ഇളയ മകന്‍ ഫൈസാനും പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് വണ്ടൂര്‍ മണ്ഡലം സെക്രട്ടറി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ്, നവോദയ ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന നൗഷാദലി രാഷ്ട്രീയ, സാമൂഹിക, കായിക രംഗങ്ങളില്‍ സജീവമായിരുന്നു. മികച്ച അനൗണ്‍സര്‍ കൂടിയായിരുന്നു. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ കബറടക്കും. ഭാര്യ റജീന, മറ്റു മക്കള്‍ ഷാഹുല്‍ (യുകെയില്‍ വിദ്യാര്‍ഥി), നിഷാന.

spot_img

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ദേശീയപാതയിൽ റോങ് സൈഡിൽ കാർ, പിന്നാലെ നടപടി; ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയിൽ തെറ്റായ ദിശയിൽ കാർ ഓടിച്ച സംഭവത്തിൽ...

‘വൈദ്യുതി മന്ത്രി വിവരക്കേട് പറയുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ്...

റോഡിലെ കുഴി കണ്ട് വഴിമാറിയ ലോറി ബൈക്കിലിടിച്ചു; ഒറ്റപ്പാലത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിന്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴിയെന്ന് വ്യക്തമായി....