മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

മലപ്പുറം മൂന്നിയൂര്‍ മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ആണ് മരിച്ചത്

ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകായിരുന്നു

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരന്‍: അന്‍ഷിഫ്.

Related news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അബ്ദുൾ റഫീഖിന്റെ ജാമ്യം റദ്ദാക്കി കൊയിലാണ്ടി പോക്സോ കോടതി

കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി....

ആര്‍.എം. മനക്കലാത്ത് സംസ്ഥാനതല മാധ്യമപുരസ്‌കാരം മുജീബ് റഹ്‌മാന്‍ വെങ്ങാടിന്

വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുള്ള...

കണ്ണീരോടെ വിടപറഞ്ഞ് സഹോദരങ്ങൾ; മലപ്പുറം വി.കെ. പടിയിലുണ്ടായ അപകടം നാടിനെ ദുഃഖത്തിലാഴ്ത്തി

മലപ്പുറം വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു....

കരുതലായി കോട്ടക്കൽ ആസ്റ്റർ മിംസ്; സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ...

സ്തനാർബുദ രോഗിക്ക് ആശ്വാസമായി ഇൻഡ്വെല്ലിംഗ് പ്ലൂറൽ കത്തീറ്റർ; നൂതന ചികിത്സയുമായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ

അരീക്കോട്: സ്തനാർബുദത്തെ തുടർന്ന് ശ്വാസകോശത്തിന് ചുറ്റും വിട്ടുമാറാതെ ദ്രാവകം കെട്ടിക്കിടന്ന് ഗുരുതരാവസ്ഥയിലായ...