മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സംഗം; 3 പേർ കസ്റ്റഡിയിൽ

വളാഞ്ചേരിയില്‍ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം ബലാത്സംഗംചെയ്തുവെന്നാണ് പരാതി. ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.ഈ മാസം 16 നാണു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ ആയിരുന്നു യുവതി . രാത്രി 3 പേർ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതി. മാനസിക സമ്മർദത്തിൽ ആയിരുന്ന യുവതി സുഹൃത്തിനോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വളാഞ്ചേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു.അതിക്രമം നടത്തിയവരെ കണ്ടാൽ അറിയുമെന്നും യുവതി മൊഴി നൽകി. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി എടുക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. യുവതിയുടെ വൈദ്യ പരിശോധന അടക്കമുള്ള നടപടികൾ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് പ്രകാരം നടത്തും. തിരൂർ ഡി വൈ എസ്‌ പി ആണ് കേസ് അന്വേഷിക്കുന്നത്.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...