മലയാള സിനിമയിലെ സുപ്രധാന ഹാസ്യ നടൻ; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.

അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല.

കിലുക്കത്തിലെ നിശ്ചല്‍ ആയും മീശമാധവനിലെ പിള്ളേച്ചന്‍ ആയും ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയായും ജഗതി പകര്‍ന്നാടിയപ്പോള്‍ വിസ്മയത്തോടെയായിരുന്നു മലയാളി അവ നോക്കി നിന്നത്. സംഭാഷണങ്ങളേക്കാള്‍ ഭാവപ്രകടകനങ്ങളാണ് ജഗതിയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ആയിരത്തി അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ട ജഗതി അഞ്ച് തവണ സംസ്ഥാന അവാര്‍ഡ് നേടി.

2012 മാര്‍ച്ചിലുണ്ടായ വാഹനാപകടം ജഗതിയെ തളര്‍ത്തിയെങ്കിലും കാലത്തിന്റെ തടവറയില്‍ ഒതുങ്ങാന്‍ ആ പ്രതിഭാധനന്‍ തയാറായിരുന്നില്ല. 2022ല്‍ സി ബി ഐ 5ലും ഇപ്പോള്‍ അരുണ്‍ ചന്ദുവിന്റെ വലയിലും ജഗതി വേഷമിട്ടു. വീല്‍ചെയറിലുള്ള ശാസ്ത്രജ്ഞനായാണ് ജഗതി വലയില്‍ വേഷമിടുന്നത്.

spot_img

Related news

സംഗീത ലോകത്തെ വിസ്മയം; എ.ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം

സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം....

ജനനായകന്റെ വരവിനിടെ ആരാധകരെ ഞെട്ടിച്ച് മറ്റൊരു വമ്പൻ തിരിച്ചുവാരവ്; ഒടിടിയിൽ ഒന്നാമനായി ‘ഭഗവന്ത് കേസരി’

രാജ്യമൊട്ടുക്കും ജനനായകന്റെ വരവിനായി കാത്തിരിക്കുകയാണ്. ദളപതി വിജയ്‍ നായകനാകുന്ന അവസാന സിനിമ...

തിയേറ്ററിന് പിന്നാലെ ഒടിടിയിലും തരംഗമായി ‘എക്കോ’

തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിലും എക്കോയ്ക്ക് മികച്ച പ്രതികരണം. ദിൻജിത്ത് അയ്യത്താൻ-...

രാജാസാബ് ട്രെയ്ലർ 2.0 പുറത്ത്; പ്രഭാസിന്റെ ബ്രഹ്മാണ്ഡ ദൃശ്യ വിരുന്ന്

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’...

‘ഉദ്യോഗസ്ഥ ക്ഷാമം, ഭരണസ്തംഭനം, എസ്.ഐ.ആർ നിർത്തിവെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന്...