റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കോട്ടായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related news

കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് പേർ മരിച്ചു; മരിച്ചവരിൽ വിദേശ പൗരന്മാരും

കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ ഇക്വഡോറിലെ ഇന്റലിജൻസ്...

സൗദിയിൽ പന്നിയിറച്ചി ഹോട്ടൽ തുടങ്ങുന്നുവെന്ന വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി റാപ്പർ വേടൻ

കൊച്ചി: അപകീര്‍ത്തികരമായ വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍. സൗദി...

അരീക്കോട് കിണറുകളിലെ മോട്ടോർ മോഷണം വ്യാപകം; നാട്ടുകാർ ഭീതിയിൽ

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിൽ നിന്ന്...

വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം; നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ

കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന്...

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു

കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ...