മരുന്നിന് വരിനിന്ന 78-കാരന്റെ തലയിൽ ചക്ക വീണു; ആശുപത്രി വളപ്പിലെ പ്ലാവ് വില്ലനായി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം. ഓമല്ലൂര്‍ സ്വദേശിയായ ഗംഗാധര(78)ന്റെ തലയിലാണ് ചക്ക വീണത്. ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്.

മറ്റൊരു അസുഖത്തിന് ചികിത്സയിലെത്തിയപ്പോഴാണ് അപകടം. ഡോക്ടറെ കണ്ടതിനു ശേഷം മരുന്നു വാങ്ങാന്‍ വരി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ചക്ക വീണതോടെ ഗംഗാധരന്‍ ബോധരഹിതനായിരുന്നു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സാധാരണഗതിയിൽ ചക്ക പറിച്ചു മാറ്റാറുണ്ടെന്നും ഇത് മുകളിലായതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. പ്ലാവ് മുറിച്ചുമാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ജീവനക്കാരി വിശദീകരിച്ചു.

spot_img

Related news

കുരുന്നിന് പുനർജന്മം; തൊണ്ടയിൽ കുടുങ്ങിയ കുപ്പിമൂടി പുറത്തെടുത്തു, മഞ്ചേരി മെഡിക്കൽ കോളേജിൽ മിന്നൽ രക്ഷാപ്രവർത്തനം!

മഞ്ചേരി: കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുരുന്നിന് മഞ്ചേരി...

ചുട്ടുപഴുത്ത ചട്ടുകം കൊണ്ട് പിഞ്ചുശരീരങ്ങളിൽ ക്രൂരത; മലപ്പുറത്ത് രണ്ടാനമ്മയും പിതാവും അകത്ത്!

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5,...

ആരോഗ്യനില തൃപ്തികരം, എങ്കിലും വിശ്രമം വേണം; മന്ത്രിയെ ഡിസ്ചാർജ് ചെയ്യുന്നത് വൈകും

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ...

തെളിവ് തന്നാൽ ‘കുഴിമന്തിയും സ്വർണ്ണവും’; മന്ത്രിയെ മർദ്ദിച്ച ദൃശ്യങ്ങൾക്കായി കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ചലഞ്ച്!

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍...

“പത്തനംതിട്ടയ്ക്ക് ഇനി ഒരു മഹാനടി കൂടി”; മന്ത്രി വീണാ ജോർജിനെതിരെ ‘ആറാടി’ രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ...