എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു; 58കാരൻ മരിച്ചു

തിരുവനന്തപുരം: എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ ഡി സുധാകരനാ(58)ണ് മരിച്ചത്. കഴിഞ്ഞ മാസം നാല് മുതല്‍ മെഡിക്കല്‍ കോളേജില്‍ എലിപ്പനിക്ക് ചികിത്സയിലായിരുന്നു സുധാകരന്‍. രണ്ട് ദിവങ്ങള്‍ക്ക് മുന്‍പാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായ സുധാകരന്‍ ഇന്നലെയാണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

അതേസമയം, സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുകയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 200ഓളം ആളുകളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2024ല്‍ 39 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. 2025ല്‍ 47 പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. 2024ല്‍ മരണസംഖ്യ ഒന്‍പതായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

spot_img

Related news

താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...