55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ കുഴല്‍ക്കിണറില്‍ വീണ 5 വയസുകാരനെ പുറത്ത് എത്തിച്ചു; ജീവന്‍ രക്ഷിക്കാനായില്ല

ധൗസ: രാജസ്ഥാനിലെ ധൗസയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. കുട്ടി കുഴല്‍ക്കിണറില്‍ വീണെന്ന് വ്യക്തമായി ഒരു മണിക്കൂറിനുള്ളില്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം 55 മണിക്കൂറാണ് നീണ്ടത്. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്.

ഒരു പൈപ്പിലൂടെ ആര്യന്‍ വീണ കുഴല്‍ക്കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നിരന്തരമായി നല്‍കുന്നതിനിടയിലായിരുന്നു സമാന്തരമായി കുഴിയുടെ പ്രവര്‍ത്തനം നടന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് കുട്ടി കുഴല്‍ക്കിണറിനുള്ളില്‍ വീണത്. ചൊവ്വാഴ്ച മുതല്‍ സമാന്തരമായ കുഴി കുഴിച്ചത് എക്സ്സിഎംജി 180 പൈലിംഗ് റിഗ് മെഷീന്‍ അടക്കമുള്ളവ ഉപയോഗിച്ചാണ്. 150 അടിയിലേറെ ആഴമുള്ള സമാന്തര കുഴിയാണ് രക്ഷാദൌത്യം കുഴിച്ചത്. മേഖലയിലെ 160 അടിയില്‍ തന്നെ ജല സാന്നിധ്യമുള്ളതും കുഞ്ഞിന്റെ ചലനം തിരിച്ചറിയാന്‍ സാധിക്കാതിരുന്നതുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചതായി അധികൃതര്‍ വിശദമാക്കിയിരുന്നു.

150 അടിയോളം കുഴിച്ച ശേഷം സംരക്ഷിത കവചവുമായി രക്ഷാപ്രവര്‍ത്തകര്‍ കുഴിയിലേക്ക് ഇറങ്ങിയായിരുന്നു കുട്ടിയെ പുറത്ത് എടുത്തത്. രണ്ടു രണ്ടുദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...