നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ് നീക്കം. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തൽ.

അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി സുഹൈൽ മദ്യപിച്ചിരുന്നതായാണ് വിവരം. നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ മാത്രം മദ്യത്തിനായി 4,396 രൂപ ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്. സുഹൈലിനെ വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് എക്സൈസിന്റെ നീക്കം. ഇയാൾക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്.

അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പും മുന്നോട്ടുപോകുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടായിരുന്നോ, അത് അപകടത്തിന് കാരണമായോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നിരപരാധിയാണെന്നും അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് സുഹൈലിന്റെ ജാമ്യാപേക്ഷയിലെ വാദം. ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

Related news

നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിതകാല സമരത്തിലേക്ക് ഉടമകൾ

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സമരം...

നവരാത്രി ആഘോഷം; ഒക്ടോബർ 19-ന് സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി...

ഇടുക്കി പാമ്പ്‌ലയിൽ 18 കാരിയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവം; രാജാക്കാട് സ്വദേശി നിഷാന്ത് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പാമ്പ്‌ലയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച...

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ; എത്തുന്നത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തിൽ...

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് വഴി പണം തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് യാത്രക്കാരിൽ...