പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കൈതാരം സ്വദേശിയായ ഇയാൾ നിലവിൽ ഒളിവിലാണെന്നും കേരളം വിട്ടതായും പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ നേരിൽ കണ്ടതായും പൊലീസ് പറഞ്ഞു.

പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് ഇയാളെ പിടികൂടാനാകാതെ മടങ്ങി. പൊലീസ് എത്തിയപ്പോൾ വീടിന്റെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെട്ടതായാണ് വിവരം.

കഴിഞ്ഞ മാസമാണ് കൈതാരം നോർത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയത്. കെ.എസ്.ഇ.ബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ പറവൂർ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടത്തും ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി മേഖലകളിലുമുള്ള ട്രാൻസ്ഫോമറുകളിൽനിന്ന് ഫ്യൂസ് ഊരിയ സംഭവങ്ങളും നേരത്തെയുണ്ടായിരുന്നു. അജ്ഞാതർ ഫ്യൂസ് ഊരിയതിനെ തുടർന്ന് ഈ മേഖലകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു.

അതിനിടെ, കൈതാരം സ്വദേശിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നത് സി.പി.എം ആണെന്ന തരത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണം ഇതോടെ പൊളിഞ്ഞതായി സി.പി.എം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ പറഞ്ഞു.

എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തിക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എസ്. റെജിയും വ്യക്തമാക്കി.

പ്രതിയെ കണ്ടെത്തുന്നതിനും സംഭവത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരുക്ക്

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി...

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി; ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ...

നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

തൃശൂർ: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ...

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ...

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് അപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക്...