വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു. നെന്മാറ പുത്തൻതറ കണിമംഗലം സ്വദേശി മുരുകേശൻ, 58, ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അപകടം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മുരുകേശൻ.

വെള്ളിയാഴ്ച രാവിലെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ചുമരിടിഞ്ഞുവീണത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മണ്ണിനടിയിൽനിന്ന് മുരുകേശനെ കണ്ടെത്തി.

ഉടൻ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ വക്കാവ് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

spot_img

Related news

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന് പരാതി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന...

ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം; യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന്...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ പങ്ക് അന്വേഷിക്കുന്നു

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ...

കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനും ക്ഷാമം; സംസ്ഥാനത്ത് വൈറ്റമിൻ എയും വാക്സിനും ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ...