എട്ടുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ആരോപണം; 75കാരനായ അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച് അമ്മയും സഹോദരനും

തിരുവനന്തപുരം: എട്ട് വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ 75കാരനെ വീട്ടിൽ കയറി ആക്രമിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം.

പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം കുട്ടി അമ്മയോട് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും സഹോദരനും ചേർന്ന് അയൽവാസിയുടെ വീട്ടിലെത്തി ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴിയും പരിക്കേറ്റ വയോധികന്റെ മൊഴിയും ഉൾപ്പെടെ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികൾ.

spot_img

Related news

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ...

കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനും ക്ഷാമം; സംസ്ഥാനത്ത് വൈറ്റമിൻ എയും വാക്സിനും ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ...

അട്ടപ്പാടിയിൽ തമിഴ്നാട് മദ്യം പിടികൂടി; 45 കുപ്പികൾ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തിക്കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട്...

‘ഒരു കൊലപാതകം… നോക്കിക്കോ’; പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി പരാമർശമെന്ന് ആരോപണം; വിശദീകരണവുമായി വി. ജോയ്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി...

അടൂർ പ്രകാശിന്റെ പരാമർശങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ജെബി മേത്തർ; കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന്...