കൊച്ചി ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ബസ് ബൈക്കിൽ ഇടിക്കുകയും തുടർന്ന് പരാക്രമം കാട്ടുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
യുവാവും യുവതിയും സഞ്ചരിച്ച ബൈക്കിലാണ് വഹ്ബിയ എന്ന ബസ് ഇടിച്ചത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ യുവാവും യുവതിയും ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചു. ബസ് തടഞ്ഞതിനും ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെയും യുവതിയെയും അനുനയിപ്പിച്ചു. ബസ് ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിനാണ് കളമശേരി പൊലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




