കടന്നൽക്കുത്തേറ്റ് 60 കാരി മരിച്ചു

പിറവം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തയ്ക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളലിക്കുന്നിൽ വീട്ടുപണിക്ക് പോയി മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.

ഉടൻ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശാന്തയെ പിന്നീട് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്.

ഭർത്താവ് കുമാരൻകുട്ടി. മക്കൾ: ശ്യാം, ശ്യാമ. മണീട് ഗ്രാമപഞ്ചായത്തിലെ ഡ്രൈവറാണ് ശ്യാം. മരുമക്കൾ: നീതു, അരുൺ.

spot_img

Related news

വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ്...

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

അടയ്ക്ക മോഷണ പരമ്പരയ്ക്ക് വിരാമം; മൂവാറ്റുപുഴയിൽ 37 കിലോ ഉണങ്ങിയ അടയ്ക്കയുമായി മോഷ്ടാവ് അറസ്റ്റിൽ!

കൊച്ചി: മൂവാറ്റുപുഴയിൽ അടയ്ക്ക മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത്...

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,09,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ്...

38 വാർഡുകളിൽ വിധിയെഴുത്ത്; യു.ഡി.എഫ് മുന്നിൽ, ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ...