പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം; പന്തടിക്കളം സ്വദേശി വിജയൻ മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് ജോലി സ്ഥലത്തെ ഷെഡിൽ ഉറങ്ങുകയായിരുന്ന വിജയൻ, ഇന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ആർ.ആർ.ടി സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മൃതദേഹം മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ മാത്രം മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ മരിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവും ശക്തമാണ്.

spot_img

Related news

സമസ്ത പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ...

മലപ്പുറം യാത്ര: വിമാനം ആരാണ് ഏർപ്പാടാക്കിയതെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര...

കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ ഉൾപ്പെടെയുള്ള കാട്ടാനകളെ...

കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ദാരുണാന്ത്യം; സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരൻ KSRTC ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ്...

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ...