കോവിഡ് മാറിയിട്ടും കസ്റ്റഡി മരണങ്ങൾ അവസാനിക്കുന്നില്ല; ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: കൊവിഡ് മഹാമാരി ഒടുങ്ങിയിട്ടും കസ്റ്റഡി മരണമെന്ന മഹാവിപത്ത് അവസാനിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗോണ്ട സ്വദേശിയായ വ്യക്തിയുടെ കസ്റ്റഡി മരണത്തിൽ പ്രതികളായ രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കരൺ സിംഗ് യാദവ്, കോൺസ്റ്റബിൾ അമിത് കുമാർ യാദവ് എന്നിവർ സമർപ്പിച്ച അപ്പീലുകളാണ് ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് മനീഷ് മാത്തൂർ തള്ളിയത്.

ഗോണ്ടയിലെ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഗോണ്ട കിങ്കി ഗ്രാമവാസിയായ സഞ്ജയ് കുമാർ സോങ്കാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. 2025 സെപ്റ്റംബറിൽ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയിൽ നിന്ന് കടുക് എണ്ണ ടിന്നുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനിടയാണ് സോങ്കാറിന്റെ പേര് ഉയര്‍ന്നുവന്നത്.

നവംബർ 4-ന് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത സോങ്കാറിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കൊവിഡ് കാലം കഴിഞ്ഞിട്ടും കസ്റ്റഡി മരണങ്ങൾ കുറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം കേസുകളിൽ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത പൊലീസുകാരുടെ മേലാണെന്നും എന്നാൽ ഉദ്യോഗസ്ഥർക്ക് അതിനുള്ള വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും നിരീക്ഷിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിചാരണ വേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യഹർജി തള്ളിയത്.

spot_img

Related news

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി; ടി.വി.കെയ്ക്കെതിരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടത് പാർട്ടികൾ

ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹർജി മദ്രാസ്...

2000 രൂപ വരെയുള്ള യു.പി.ഐ, റൂപേ ഇടപാടുകൾക്ക് ഫീസ് ഈടാക്കരുത്; കർശന നിർദേശവുമായി കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യു.പി.ഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക്...

മണിപ്പൂരിൽ വീണ്ടും തീപ്പൊരി; നാഗ വിഭാഗക്കാരുടെ വീടുകൾക്ക് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ ഒരു ഗർഭിണി ഉൾപ്പടെ നാല് കുക്കികളടക്കം കൊല്ലപ്പെട്ട...

മണിപ്പൂരിൽ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു....