റോഡിലെ കുഴി കണ്ട് വഴിമാറിയ ലോറി ബൈക്കിലിടിച്ചു; ഒറ്റപ്പാലത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിന്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴിയെന്ന് വ്യക്തമായി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് അപകടകാരണം പുറത്തുവന്നത്. റോഡിലെ കുഴി കണ്ട് വഴിമാറിയെത്തിയ ലോറിയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) ആണ് മരിച്ചത്. സഹോദരൻ സഞ്ജയ് (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഷൊർണൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സനൂപ് തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഞ്ജയിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ കാരണം ഉണ്ടാകുന്ന രണ്ടാമത്തെ അപകടമരണമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൂന്നാഴ്ച മുൻപ് സമീപത്തെ മറ്റൊരു കുഴി കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ഇപ്പോഴും ചികിത്സയിലാണ്.

കുഴികൾ രൂപപ്പെട്ട ഭാഗത്ത് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതിനെ തുടർന്ന് പിന്നിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങൾ ഉണ്ടാകുമ്പോൾ റോഡിലെ കുഴികളിൽ മെറ്റൽ ഇട്ട് പോകുന്നതല്ലാതെ റോഡ് റീ-ടാറിങ് ഉൾപ്പെടെയുള്ള സ്ഥിരപരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. റോഡിലെ കുഴികൾ അടിയന്തരമായി പരിഹരിക്കാത്തത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സനൂപിന്റെ മരണത്തോടെ പ്രദേശത്തെ റോഡ് സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്.

spot_img

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ദേശീയപാതയിൽ റോങ് സൈഡിൽ കാർ, പിന്നാലെ നടപടി; ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയിൽ തെറ്റായ ദിശയിൽ കാർ ഓടിച്ച സംഭവത്തിൽ...

‘വൈദ്യുതി മന്ത്രി വിവരക്കേട് പറയുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ്...

കറന്റ് കട്ട് സമയം ഇനി മൊബൈലിൽ അറിയാം; KSEBയുടെ പുതിയ സംവിധാനം ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനം...