ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. മണിപ്പൂരിൽ നിന്നുള്ള സംഗീതജ്ഞൻ ചോങ്തം വിക്രം സിംഗാണ് കൊല്ലപ്പെട്ടത്. ഡൽഹി കിലോകരിയിലായിരുന്നു സംഭവം. വീടിന് മുന്നിൽ ഒരു സംഘം ആളുകൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

സമീപത്തെ ഹോട്ടലിലെ ജീവനക്കാരും ഡെലിവറി ജീവനക്കാരും ചേർന്ന് ബഹളമുണ്ടാക്കുന്നത് വിക്രം സിംഗ് വിലക്കാൻ ശ്രമിച്ചിരുന്നു. ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീടിന് പുറത്തിറങ്ങിയ സിംഗിനെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ എട്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വിക്രം സിങ്ങിന്റെ കുടുംബം പറഞ്ഞു. മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്ന യുവാക്കൾ പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും കുടുംബം ആരോപിച്ചു.

മരണകാരണം സ്ഥിരീകരിക്കുന്നതിനായി എയിംസിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, വിക്രം സിങ്ങിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും സംഗീതരംഗത്തെ സംഭാവനകൾ അനുസ്മരിച്ചും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള യുവാക്കൾ മെഴുകുതിരി റാലി നടത്തി.

Related news

ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവെപ്പ് കേസ്: ലക്ഷ്യം ആദ്യം സൽമാൻ ഖാൻ; നാല് പേർ കൂടി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക...

യൂസഫ് പത്താന്റെ ഭൂമി തർക്കത്തിന് പരിഹാരം; വഡോദരയിൽ 978 ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാർ

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന യൂസഫ്...

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; ബിജെപി പരിഹാസം, കോൺഗ്രസ് തിരിച്ചടി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി രാഷ്ട്രീയ വിവാദം...

വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഓൺലൈൻ ഡെലിവറി ജീവനക്കാരായ ബിഹാർ സ്വദേശികൾക്കായി തിരച്ചിൽ

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി...

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...