7,000 ലിറ്ററിലേറെ മായം ചേർത്ത പാലും വ്യാജ നെയ്യും പിടിച്ചെടുത്തു; ഗുജറാത്തിലെ കലാവാഡിൽ വൻ വ്യാജ ഡയറി ഉൽപ്പന്ന വേട്ട

ഗുജറാത്തിൽ വൻ വ്യാജപാൽ വേട്ട; 7,150 ലിറ്റർ മായം ചേർത്ത പാലും 120 കിലോ വെജിറ്റബിൾ നെയ്യും പിടികൂടി. ഗുജറാത്തിലെ കലാവാഡിലാണ് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ ഡയറി ഉൽപ്പന്നങ്ങൾ പിടികൂടിയത്. 15 കിലോ പാൽപ്പൊടിയും പരിശോധനയിൽ കണ്ടെത്തി.

പിടിച്ചെടുത്ത വ്യാജ ഡയറി ഉൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മായം ചേർത്ത പാൽ വിപണിയിലെത്തിയിരുന്നെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജപാൽ എങ്ങനെയാണ് നിർമിച്ചിരുന്നത്, എത്രകാലമായി പ്രവർത്തനം തുടരുന്നു, ഉൽപ്പന്നങ്ങൾ എവിടെയൊക്കെയാണ് വിതരണം ചെയ്തിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമനടപടികളും ആരംഭിച്ചു.

spot_img

Related news

കണ്മുന്നിൽ ഒരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം?; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആറുവരിപ്പാതയില്‍ അപകടമുണ്ടായി 25 മിനിറ്റോളം റോഡില്‍ കിടന്ന്...

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം...

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം. ഇരുളം ജിഎച്ച്എസ് സ്കൂൾ...