മഞ്ചേശ്വരം വെടിവെപ്പ് കേസ്: ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ്‌ സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ സംഘം ആകാശത്തേയ്ക്ക് വെടിവച്ചത്. ബട്ട്യപ്പദവിലെ എ.എസ്. ജനറൽ സ്റ്റോർസ് ഉടമയായ ശുഹൈബ് മൊയിൻ ഷേഖ് ആണ് ഭീഷണിക്കിരയായത്. നിരവധി കേസുകളിൽ പ്രതിയായ മിയാപദവ് റഹീം, ഖാദർ മദങ്കല്ല് എന്നിവരാണ് വെടിയുതിർത്തത്. ഈ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് പൊലീസ് പിടിയിലായ മുഹമ്മദ് സഫ്വാൻ. ശുഹൈബ് മൊയിൻ ഷേഖിൻ്റെ സഹോദരി ഭർത്താവ് അബൂബക്കർ സിദീഖും കേസിൽ പ്രതിയാണ്.

spot_img

Related news

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ...

പെരിന്തൽമണ്ണയിൽ വാഹനാപകടം; ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു....

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10ന്

ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ)...

‘കാറിലിട്ട് മണിക്കൂറുകളോളം മർദിച്ചു’; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്ന് പരാതി

പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന്...

ക്രിയാറ്റിൻ ടിന്നിൽ മെത്താംഫെറ്റാമിൻ; വാളയാറിൽ യുവാവ് പിടിയിൽ

പാലക്കാട്: ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി വാളയാറിൽ യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ...