പെരിന്തൽമണ്ണയിൽ വാഹനാപകടം; ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് (23) ആണ് മരിച്ചത്.

പെരിന്തൽമണ്ണ–ഏലംകുളം റോഡിൽ പെരുമ്പാറ അടിവാരത്ത് വച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണവിവരത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവർ ദുഃഖത്തിലായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related news

മഞ്ചേശ്വരം വെടിവെപ്പ് കേസ്: ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ്‌...

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ...

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10ന്

ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ)...

‘കാറിലിട്ട് മണിക്കൂറുകളോളം മർദിച്ചു’; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്ന് പരാതി

പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന്...

ക്രിയാറ്റിൻ ടിന്നിൽ മെത്താംഫെറ്റാമിൻ; വാളയാറിൽ യുവാവ് പിടിയിൽ

പാലക്കാട്: ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി വാളയാറിൽ യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ...