പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഗാന്ധി; കേസ് എടുക്കും വരെ കുത്തിയിരിപ്പ് സമരം

ദില്ലി: സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് പരാതി നൽകാൻ രാഹുൽ ഗാന്ധി എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്‍റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.

ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.

സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയ‍‍ർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.

spot_img

Related news

മലബാർ ഗോൾഡിൽ സ്വർണ്ണ തട്ടിപ്പ്; 22 കാരറ്റ് ബ്രേസ്ലെറ്റ് 20 കാരറ്റാക്കി മാറ്റി കാണിച്ചതായി പരാതി, ഷോറൂമിനെതിരെ കേസ്

റായ്പൂർ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ്ണ തട്ടിപ്പെന്ന് പരാതി. ഛത്തീസ്ഗഢിലെ...

അധ്യാപികയുടെ ശകാരവും മർദ്ദനവും; അഞ്ച് വയസുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുകെജി വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. അഞ്ച്...

തമിഴ്നാട്ടിൽ എംഎൽഎമാർക്ക് പുതിയ കാർ; അലവൻസും ഓഫീസ് അസിസ്റ്റന്റിനുള്ള തുകയും പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ്...

വിദ്യാര്‍ത്ഥി സമരങ്ങളില്‍ നിലപാട് കടുപ്പിച്ച് വിജയ് സര്‍ക്കാര്‍; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും...