അധ്യാപികയുടെ ശകാരവും മർദ്ദനവും; അഞ്ച് വയസുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുകെജി വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. അഞ്ച് വയസുകാരനായ പ്രണയ് തേജാണ് മരിച്ചത്. അധ്യാപിക ശകാരിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

വൺ-ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൗൺ കോത്തറോഡ് പ്രദേശത്തെ സ്വകാര്യ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്നും അധ്യാപിക തല്ലുമെന്നും കുട്ടി രാവിലെ വീട്ടിൽ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്കൂളിൽ പോകാനും കുട്ടി മടി കാണിച്ചിരുന്നു. എന്നാൽ ഇത് വീട്ടുകാർ കാര്യമായി എടുത്തിരുന്നില്ല.

സ്കൂളിലെത്തിയ ശേഷം കുട്ടി വിഷണ്ണനായിരുന്നുവെന്നും മറ്റ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും സഹപാഠികളും അധ്യാപകരും പറയുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി ക്ലാസിൽ കുഴഞ്ഞുവീണത്.

തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെയാണ് അധ്യാപിക കുട്ടിയുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്.

അധ്യാപികയുടെ പെരുമാറ്റവും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.

spot_img

Related news

തമിഴ്നാട്ടിൽ എംഎൽഎമാർക്ക് പുതിയ കാർ; അലവൻസും ഓഫീസ് അസിസ്റ്റന്റിനുള്ള തുകയും പ്രഖ്യാപിച്ച് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ്...

വിദ്യാര്‍ത്ഥി സമരങ്ങളില്‍ നിലപാട് കടുപ്പിച്ച് വിജയ് സര്‍ക്കാര്‍; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും...

കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് മരണം; ഒരു കുട്ടിയും ഉൾപ്പെടുന്നു

കൊല്‍ക്കത്ത: ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് മരണം. മരിച്ചവരില്‍ ഒരു കുട്ടിയും...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്; നാൽപ്പതോളം കുട്ടികൾക്ക് അസ്വാസ്ഥ്യം

ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്...