സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിൽ എത്തും. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായെത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കേരളത്തിലെ പ്രീ-റിലീസ് ഇവന്റിനായി സൂര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിയിരുന്നു. പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലറും ടീസറും ഗാനങ്ങളും നൽകുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമയെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലക്കി ഭാസ്കർ’ ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

spot_img

Related news

നായകനായി ലോകേഷ് കനകരാജ്; ‘ഡിസി’ക്ക് മികച്ച പ്രതികരണം

ചെന്നൈ: സംവിധായകനെന്ന നിലയിൽ ത്രില്ലർ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ ലോകേഷ് കനകരാജ്...

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന...

ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി’; ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം...

‘മഞ്ഞുമ്മൽ ബോയ്സി’നു ശേഷം ചിദംബരത്തിന്റെ സംവിധാനം; ‘ബാലൻ: ദി ബോയ്’ ഒടിടി റിലീസിനെത്തി

വന്‍ വിജയം നേടിയ 'മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ചിദംബരം സംവിധാനം ചെയ്ത...

‘മോളിവുഡ് ടൈംസ്’ കഥാപാത്രങ്ങൾ യഥാർഥ വ്യക്തികളല്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അഭിനവ് സുന്ദർ നായക്

കൊച്ചി: നസ്ലനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ്...