പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി ദാരുണമായി മരിച്ചു. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ അശ്വിനിയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി മൂർച്ഛിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും, പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. എന്നാൽ തൃശൂരിലെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

spot_img

Related news

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ അടക്കം മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് പൂർണമായും...

കാസർകോട് എംഡിഎംഎ കേസ്: പ്രതികൾക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷം; ആരോപണം ശക്തമാക്കി പിണറായി വിജയൻ

കാസർകോട് എംഡിഎംഎയുമായി പ്രതികൾ പിടിയിലായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രതികൾക്ക്...

പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക തീർത്തു; 30 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാൻ നീക്കം; ജനരോഷത്തെ തുടർന്ന് തീരുമാനം

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്' അറവു മാലിന്യ സംസ്കരണ കേന്ദ്രം...