കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞു; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ ആണ് ദാരുണമായി മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ നീന്തിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രമായ തെരച്ചിലിൽ, തോണി മറിഞ്ഞ അതേ സ്ഥലത്തുനിന്ന് തന്നെയാണ് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികളുടെ ഭാഗമായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related news

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ അടക്കം മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് പൂർണമായും...

കാസർകോട് എംഡിഎംഎ കേസ്: പ്രതികൾക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷം; ആരോപണം ശക്തമാക്കി പിണറായി വിജയൻ

കാസർകോട് എംഡിഎംഎയുമായി പ്രതികൾ പിടിയിലായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രതികൾക്ക്...

പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക തീർത്തു; 30 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാൻ നീക്കം; ജനരോഷത്തെ തുടർന്ന് തീരുമാനം

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്' അറവു മാലിന്യ സംസ്കരണ കേന്ദ്രം...