സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിൽ സുപ്രധാന മാറ്റം; പ്ലസ് ടു ഇല്ലാതെയും ഡിഗ്രി പഠിക്കാം; ഐടിഐക്കാർക്കും ഡിപ്ലോമക്കാർക്കും പ്രവേശനം

സംസ്ഥാനത്തെ ബിരുദ പ്രവേശനത്തിൽ സുപ്രധാന മാറ്റം. പ്ലസ് ടു മാത്രമല്ല, ഡിപ്ലോമയും ഐടിഐ യോഗ്യതയും ഉള്ളവർക്കും ഇനി ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ലെന്ന പുതിയ ഉത്തരവാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. എൻ.സി.ആർ.എഫ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനപ്രകാരം ഡിപ്ലോമയും ഐടിഐയും പാസായ വിദ്യാർഥികൾക്കും ബിരുദ പഠനത്തിന് അവസരം ലഭിക്കും.

ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയും അനുവദിക്കും.

2027-28 അധ്യയന വർഷം മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരിക. വിദ്യാർഥികളുടെ അക്കാദമിക പുരോഗതിക്കും വൈദഗ്ധ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

എല്ലാ സർവകലാശാലകളിലും പുതിയ സംവിധാനം നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

spot_img

Related news

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു; എട്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയതിൽ വിവാദം; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ...

പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഒളിവിൽ കഴിയുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ...

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരുക്ക്; ഇരുകാലുകൾക്കും കൈയ്ക്കും പരുക്ക്

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ കാഞ്ഞിരവിള...

കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്നു; ബൈക്കിൽ എത്തിയ സംഘത്തിനായി അന്വേഷണം

കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...