കൊച്ചിയിൽ പിടിച്ചെടുത്ത ഏഴരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു; ബ്രഹ്മപുരത്ത് കത്തിച്ചു കളഞ്ഞു

കൊച്ചി: കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ നശിപ്പിച്ചു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ എത്തിച്ച് കത്തിച്ചു കളഞ്ഞത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി വസ്തുക്കളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഫൊറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ട് ഉൾപ്പെടെ ലഭ്യമായ കേസുകളിലെ തൊണ്ടിമുതലുകളാണ് ഇവ. ഏകദേശം ഏഴര കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

നശിപ്പിച്ച ലഹരി വസ്തുക്കളുടെ വിവരങ്ങൾ:

  • 587 കിലോ കഞ്ചാവ്
  • രണ്ടര കിലോ എംഡിഎംഎ
  • നൈട്രസ്പാം ടാബ്ലറ്റുകൾ
  • ബ്രൗൺ ഷുഗർ
  • ഹാഷിഷ് ഓയിൽ

പൊലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പിടികൂടിയ വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ലഹരി വസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതിക പ്രശ്നങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ശാസ്ത്രീയമായ രീതികൾ കൈക്കൊള്ളുന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഇതിനായി തിരഞ്ഞെടുത്തത്.

spot_img

Related news

പാലക്കാട് മുണ്ടൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേരെ സൈബറാക്രമണം; വയനാട് സ്വദേശി പിടിയിൽ

പാലക്കാട്: മുണ്ടൂരിലെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതി...

ഭരണനിർവഹണത്തിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; വാർത്താസമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ ലളിതമാക്കുന്നതിനുമായി...

കൊല്ലം അഞ്ചലിൽ പെൺസുഹൃത്തിനൊപ്പം സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: പെൺസുഹൃത്തിനൊപ്പം സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ....

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ...

കാസർകോട് എച്ച് വൺ എൻ വൺ ബാധിച്ച് വീട്ടമ്മ മരിച്ചു; മേഖലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

കാസർകോട് എച്ച് വൺ എൻ വൺ (H1N1) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...