സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കും. സിക്കിമിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നത്.

കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈൽ യൂണിറ്റ് നോർകയുടെ ഇടപെടലിൽ സജ്ജീകരിച്ചിട്ടുണ്ട്. എംബാം നടപടികൾ പൂർത്തിയായ ശേഷം ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കാനാണ് തീരുമാനം.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യവും ഒരുക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക എല്ലാ നടപടികളും ഏകോപിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.

spot_img

Related news

ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ...

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പൂട്ടിടാൻ കേന്ദ്രം; 10 വർഷം തടവും 10 കോടി വരെ പിഴയും; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടികൾ ഉറപ്പാക്കാൻ പുതിയ നിയമവുമായി കേന്ദ്ര...

“പിരിഞ്ഞ് ജീവിക്കാനാകില്ല”; ഒരേ യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ

പരസ്പരം അകന്ന് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തെ തുടർന്ന് ഒരേ യുവാവിനെ വിവാഹം...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...

ചിക്കൻ മന്തിയെന്ന പേരിൽ മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തൽ; തിരൂരങ്ങാടിയിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ...