ബെംഗളൂരുവിൽ പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ അടച്ചു പൂട്ടി; ഡേകെയർ ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരുവിലെ ഒരു ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആകെ അഞ്ച് ജീവനക്കാർക്കെതിരെയാണ് എച്ച്എഎൽ പോലീസ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളും പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയറിലാണ് സംഭവം നടന്നത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള ജീവനക്കാരുടെ കുട്ടികളാണ് ഇവിടെ പരിചരണത്തിനായി ഉണ്ടായിരുന്നത്. കുട്ടികൾ കരയുമ്പോൾ അവരെ ശാന്തരാക്കുന്നതിന്റെ പേരിൽ കടുത്ത ശിക്ഷാരീതികൾ സ്വീകരിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കുട്ടികളെ വാഷിംഗ് മെഷീനിൽ അടച്ചുവെക്കുകയും ഇരുട്ടുള്ള ടോയ്‌ലറ്റിൽ പൂട്ടിവെച്ച് ഭയപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശാരീരികമായും മാനസികമായും കുട്ടികളെ ഉപദ്രവിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

ഡേകെയറിലെ മറ്റൊരു ജീവനക്കാരൻ പകർത്തിയ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. നിലവിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

spot_img

Related news

പൂനെയിൽ പ്രതിശ്രുത വരൻ കൊലപാതകം; മുഖ്യപ്രതി സിയ അഗർവാൾ നുണപരിശോധനയ്ക്ക് സമ്മതം നൽകി

പൂനെയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സിയ അഗർവാൾ...

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലി; വിജയ് നിയമന ഉത്തരവ് കൈമാറും

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസനടപടിയുമായി തമിഴക വെട്രി കഴകം....

അണ്ണാ ഡിഎംകെയിൽ കടുത്ത പ്രതിസന്ധി; സി. വിജയഭാസ്കർ ഉൾപ്പെടെ നാല് മുൻ മന്ത്രിമാരും 118 നേതാക്കളും ടി.വി.കെയിൽ ചേർന്നു

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിൽ പ്രതിസന്ധി രൂക്ഷമാക്കി ആയിരക്കണക്കിന് പ്രവർത്തകർ തമിഴക വെട്രി...

കുംഭമേള താരം മോണോലിസയുടെ ഭർത്താവിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതി വൈറൽ കുംഭമേള താരം മോണോലിസയുടെ...

പൂനെ കേതൻ വധക്കേസ്: പ്രതി സിയയുടെ വക്കീലാരാണെന്നതിൽ നാടകീയ തർക്കം; കുടുംബത്തിനെതിരെ 10 കോടിയുടെ നോട്ടീസ്!

പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതി...