മദ്യപിച്ച് വാഹനമോടിച്ച സംഭവം; വിശദീകരണവുമായി വ്‌ളോഗർ ഹെലൻ ഓഫ് സ്പാർട്ട

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന വ്‌ളോഗർ യുവതി. മദ്യപിച്ച് വാഹനമോടിച്ചത് തന്റെ തെറ്റാണെന്ന് സമ്മതിക്കുന്നതായി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞു.

ബിയർ കഴിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്നും, പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയത് പരിചയക്കാരാരെങ്കിലും വീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന ആശങ്ക കൊണ്ടായിരുന്നുവെന്നും യുവതി വിശദീകരിച്ചു. തുടർന്ന് പൊലീസ് നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും, കോടതിയിൽ പിഴയടയ്ക്കുമെന്നും വീഡിയോയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഹെലൻ ഓഫ് സ്പാർട്ട ആരോപിച്ചു. വാഹനത്തിൽ എം.ഡി.എം.എ കണ്ടെത്തിയെന്നതും താൻ ഒളിവിലാണെന്നതുമുൾപ്പെടെയുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുവതി പറഞ്ഞു. താൻ ഒളിവിലല്ലെന്നും വാഹനം പിടിച്ചെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മദ്യപിച്ച് വാഹനം ഓടിച്ചതിന് തന്നെ പിന്തുണയ്ക്കുന്നവരോടും ഫോളോവേഴ്സിനോടും ഹെലൻ ഓഫ് സ്പാർട്ട മാപ്പ് പറയുകയും ചെയ്തു. മദ്യപാനത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, എന്നാൽ താൻ മദ്യപിക്കാറില്ലെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും യുവതി പറഞ്ഞു.

ഒരു പെഗ് ആയാലും ബിയറായാലും മദ്യം കഴിച്ച ശേഷം ഒരിക്കലും സ്റ്റിയറിങ്ങിൽ കൈവെക്കരുതെന്ന ബോധ്യമാണ് ഈ സംഭവത്തിലൂടെ ലഭിച്ചതെന്നും, പൊലീസ് നൽകിയ ഉപദേശം ശരിയായിരുന്നുവെന്നും ഹെലൻ ഓഫ് സ്പാർട്ട വീഡിയോയിൽ വ്യക്തമാക്കി.

spot_img

Related news

മലയാളത്തിന്റെ അഭിമാനം അടൂർ ഗോപാലകൃഷ്ണന് ഇന്ന് 85-ാം പിറന്നാൾ

മലയാള സിനിമയെ ലോക സിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ സംവിധായകൻ അടൂർ...

മട്ടന്നൂർ പോളിടെക്‌നിക്കിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്

കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച്...

‘ഓപ്പറേഷൻ തൂഫാൻ’; ഒരു മാസം പിന്നിടുമ്പോൾ 30 കോടിയുടെ ലഹരിവസ്തുക്കൾ പിടിയിൽ

ലഹരിമാഫിയക്കെതിരായ കേരള പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ഒരു...

സംസ്ഥാനത്ത് ശക്തമായ മഴ; 11 ജില്ലകളിൽ ജാഗ്രത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും...

ശബരിമല ദ്വാരപാലക ശിൽപ വിവാദം: തനിക്ക് പങ്കില്ലെന്ന് പി.എസ് പ്രശാന്ത്; കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ നിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരുവിധ...