വോക്കി ടോക്കിയും ഇലക്ട്രിക് ത്രാസും 21 ലക്ഷം രൂപയും; യൂണിവേഴ്സിറ്റി പരിസരത്തെ ‘ലഹരി കുടുംബത്തിലെ’ അവസാന കണ്ണിയും കുടുങ്ങി

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വീട്ടിൽ നിന്ന് ഒരുകോടി രൂപ വിലവരുന്ന എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി മുഹമ്മദ്‌ ജാസിർ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ജാസിറിനെ ബാംഗ്ലൂരിൽ വെച്ചാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം നാല് മാസമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

കഴിഞ്ഞ ഫെബ്രുവരി 10-നായിരുന്നു കേരളത്തെ ഞെട്ടിച്ച വൻ രാസലഹരി വേട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം നടന്നത്. ചേലേമ്പ്ര സ്വദേശി അസീസിന്റെ വീട്ടിൽ നിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന 1031.13 ഗ്രാം MDMA ആണ് അന്ന് പോലീസ് പിടികൂടിയത്. പരിശോധനാ സമയത്ത് വീട്ടിൽ നിന്ന് ഒളിchangeച്ചോടിയ മുഹമ്മദ് ജാസിറിനെ ഒടുവിൽ നാല് മാസത്തെ തിരച്ചിലിനൊടുവിൽ ബാംഗ്ലൂരിൽ നിന്നാണ് പോലീസ് വലയിലാക്കിയത്. ലഹരിമരുന്നിന് പുറമെ വിൽപനയിലൂടെ ലഭിച്ച 21 ലക്ഷം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വോക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും അന്ന് വീട്ടിൽ നിന്ന് കണ്ടുകെട്ടിയിരുന്നു. വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു പ്രതികൾ ലഹരി വിൽപന നടത്തിയിരുന്നത്. കേസിൽ ജാസിറിന്റെ മാതാപിതാക്കളായ അസീസ്, ഖമറുന്നീസ, സുഹൃത്ത് സലാഹുദ്ധീൻ എന്നിവരെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അസീസ് തവനൂർ ജയിലിലും ഖമറുന്നീസ മഞ്ചേരി ജില്ലാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്.

യൂണിവേഴ്സിറ്റി പരിസരത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി വിതരണം. 50 ദിവസത്തിനിടെ തേഞ്ഞിപ്പലം പോലീസ് പിടികൂടുന്ന രണ്ടാമത്തെ വൻ എം.ഡി.എം.എ ശേഖരമായിരുന്നു ഇത്. ഒളിവിൽ പോയ ജാസിറിനായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പ്രതിയെ മലപ്പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ബാംഗ്ലൂരിലെ ലഹരി മാഫിയാ തലവന്മാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. ലഹരി വിൽപന നടത്തിയിരുന്ന കുടുംബത്തിലെ എല്ലാവരും ഇതോടെ പോലീസിന്റെ പിടിയിലായിരിക്കുകയാണ്. അന്തർസംസ്ഥാന ലഹരി മാഫിയയുമായി ജാസിറിനുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

spot_img

Related news

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി; യൂണിഫോം പറമ്പിൽ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി...

ഇന്റർവെല്ലിൽ പുഴക്കരയിലും ബാത്റൂമിലും ‘മദ്യപാനം’; താമരശ്ശേരിയിൽ സ്കൂൾ കുട്ടികളെ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചെന്ന് സഹപാഠി

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ...

“വിമാനത്താവളത്തിൽ എല്ലാം സെറ്റാണ്!” കരിപ്പൂരിൽ കസ്റ്റംസിനെ ചതിച്ച് പ്രതിയുടെ മൊഴി; സ്വർണ്ണക്കടത്തിൽ പുതിയ വിവാദം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വിവാദത്തിന് വഴിവെച്ച് പ്രതിയുടെ മൊഴി....

‘അമ്മ’യിൽ അടിയന്തര ഓൺലൈൻ നീക്കം; ‘രാജിവെച്ചു പോയവരെ തിരികെ എത്തിക്കും’; കൺവീനർ രമേഷ് പിഷാരടി എം.എൽ.എ

അഭിനേതാക്കളുടെ സംഘടന അമ്മയില്‍ ഭിന്നത തുടരുന്നതിനിടെ അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി...