ലഹരി ശൃംഖലകളുടെ വേരറുക്കാൻ കേന്ദ്രം; നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് അമിത് ഷാ നാളെ സമർപ്പിക്കും

ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന് പേരിട്ട മയക്കുമരുന്ന് വേട്ടയുടെ വിപുലമായ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)’ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ കർമപദ്ധതി.

പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി പിടിച്ചെടുത്ത വലിയൊരു അളവ് ലഹരിമരുന്ന് നശിപ്പിച്ചു കളയും. വിവിധ ഏജൻസികൾ പിടികൂടിയ ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നാളെ ഒറ്റയടിക്ക് നശിപ്പിക്കുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടി. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. 

ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു പുതിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക വിഭാഗം രൂപീകരിക്കും. ഇതോടൊപ്പം, ലഹരിമരുന്ന് കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related news

ഹോട്ടലുകൾക്കും കാറ്ററിംഗ് മേഖലയ്ക്കും വൻ ആശ്വാസം; വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്രം പിൻവലിച്ചു!

ന്യൂഡൽഹി: വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ...

‘പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, വെറും യാത്രാരേഖ മാത്രം’; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പുകഞ്ഞ് രാജ്യം!

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം യാത്രാരേഖ മാത്രമാണെന്ന് വിശദീകരണം....

“പാമ്പിനെ കണ്ട് പേടിച്ച് തള്ളിയതാണ്!”; ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ കള്ളം പറഞ്ഞു, ഒടുവിൽ പൂനെ കൊലപാതകത്തിൽ പെൺകുട്ടി കുടുങ്ങിയത് ഇങ്ങനെ

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍...

അരുണാചലിൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും; പാലം ഒലിച്ചുപോയി, വീടുകൾ തകർന്നു, വൈദ്യുതി പദ്ധതി അടച്ചുപൂട്ടി!

അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം....

കുടുംബത്തിന്റെ ‘മാനം’ കാക്കാൻ ക്രൂരക്കൊലപാതകം! മരണാനന്തര ചടങ്ങിലും സങ്കടത്തോടെ പങ്കെടുത്തു; ഒടുവിൽ ‘സിയ’യും കാമുകനും പൊലീസിന്റെ വലയിൽ

മഹാരാഷ്ട്രയിലെ പൂനെയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കാമുകനൊപ്പം ചേർന്ന്...