“പോലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല!” : എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചെന്ന് മന്ത്രി അറിയിച്ചു. എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും. മയക്കുമരുന്നിനെതിരായ വലിയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിലും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിന് ലാത്തിയും തോക്കും ഉണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല എന്നും പ്രതികരണം. ബ്ലേഡ് കൊണ്ട് സമരത്തിന് വരുന്നത് ഇതുവരെ കാണാത്ത രീതി. പുതിയ സമരമാർ​ഗമാണോയെന്നും ബ്ലേഡ് കൊണ്ടുവന്നുള്ള സമരമാർ​ഗം അം​ഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ബ്ലേഡ് കൊണ്ടുവന്നതരാണെന്ന് കണ്ടെത്തും. പൊലീസുകാർ കൊണ്ടുവരില്ലെന്നും രമേശ് ചെന്നത്തില പറഞ്ഞു.

മദ്യനയം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ‌‌ബാറുകൾ അടയ്ക്കുന്ന കാര്യം തത്ക്കാലം ആലോചനയിൽ ഇല്ല. ‌‌കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകുന്നത് ആലോചിച്ചിട്ട് പോലുമില്ല. അങ്ങനെ ഒരു തീരുമാനം ഉണ്ടെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ നൽകാൻ കഴിയില്ല അതിന് കേന്ദ്ര നിർദ്ദേശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

spot_img

Related news

ഭവനനിർമ്മാണ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ്: നിർമ്മിതി കേന്ദ്ര മുൻ എഞ്ചിനീയർ കൃഷ്ണദത്തിന് 12 വർഷം തടവ്

മൂവാറ്റുപുഴ: വ്യാജ രേഖകൾ ചമച്ച് ഹൗസിംഗ് പദ്ധതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ...

മുന്നണിയിൽ പുകച്ചിൽ, പക്ഷേ മുഖ്യമന്ത്രിക്ക് കുലുക്കമില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി.ഡി...

ജന്മദിനത്തിൽ ദുരന്തം; അങ്കമാലിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി...

മറികടക്കാനുള്ള കെഎസ്ആർടിസിയുടെ പാച്ചിൽ; വടക്കാഞ്ചേരിയിൽ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസിബസ്സും സ്‌കൂട്ടറും കൂച്ചിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര...