പ്ലാസ്റ്റർ അഴിഞ്ഞിട്ടും വരാത്ത ഡോക്ടർമാർ; നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം നീതിതേടി മന്ത്രിക്ക് മുന്നിലേക്ക്

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് പരാതി നൽകും. കുഞ്ഞിനെ അശ്രദ്ധമായി ചികിത്സിച്ചതിനും ചികിത്സ നിഷേധിച്ചതിനും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.

മെയ് 14നാണ് പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ.സി സുജിൻ, വി.ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് ദുരവസ്ഥ ഉണ്ടായത്. നേരത്തെ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു.

കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മണിക്കൂറുകൾ കാത്തുനിന്ന് കെഞ്ചിയെങ്കിലും ഡോക്ടർമാർ ആരുംതന്നെ കുട്ടിക്ക് ചികിത്സ നൽകിയില്ല. തുടർന്ന് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

മെയ് 14ന് അമല പ്രസവിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം 3.35 കിലോഗ്രാമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസവം നടന്നത്. ശേഷം കുഞ്ഞിനെ ഐസിയുവിലേക്ക് കൊണ്ടുപോയി. വേദനകൊണ്ട് കുഞ്ഞ് കരഞ്ഞെങ്കിലും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി എട്ടുമണിയോടെയാണ് എക്‌സ്‌റേയെടുത്ത് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് മുമ്പ് പറഞ്ഞിരുന്നു. മെയ് 17ന് കുഞ്ഞിന് പാൽ കൊടുക്കാനായി അമ്മ പോയപ്പോൾ പ്ലാസ്റ്റർ അഴിഞ്ഞുവീണു. ഉച്ചയ്ക്ക് 12 മണിയോടെ ഇക്കാര്യം അറിയിച്ചിട്ടും രാത്രി 9 വരെയും ഡോക്ടർമാർ പരിശോധനയ്ക്ക് എത്തിയില്ല. ഒടുവിൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ല് കയറിപ്പോയിട്ടുണ്ടെന്ന് അറിയിച്ച് വീണ്ടും പ്ലാസ്റ്ററിടേണ്ടി വന്നുവെന്നും കുടുംബം പറയുന്നു.

spot_img

Related news

കാറ്റും മഴയും തകർത്തെറിയും; വടക്കൻ കേരളത്തിൽ റെഡ് അലേർട്ട് ഭീതി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

‘NTA’ എന്നാൽ നാഷണൽ ടോർച്ചറിങ് ഏജൻസി; വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ ജൂൺ 19-ന് മന്ത്രാലയത്തിലേക്ക് മഹാമാർച്ചുമായി SFI!

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ...

പകർച്ചവ്യാധിപ്പേടിയിൽ കേരളം; ഒരൊറ്റ ദിവസം പനി ബാധിച്ചത് പതിനായിരത്തിലധികം പേർക്ക്, മലപ്പുറത്ത് വൻ കുതിപ്പ്!

സംസ്ഥാനത്ത് ഷിഗെല്ല ആശങ്കകൾ നിലനിൽക്കുന്നതിനിടെ, പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവ്....

പണം കൊടുത്ത് വാങ്ങുന്നത് വിഷമോ? കൊല്ലത്ത് കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ

കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ...

മാട്രിമോണിയൽ സൈറ്റിലെ ‘വ്യാജ വധു’; കൊച്ചിയിലെ ഡോക്ടറെ ചതിച്ച അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ തലവൻ വലയിൽ

കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയിലെ മലയാളി കണ്ണി...