ഇന്ധനവിലക്കയറ്റത്തിൽ ചിറകൊടിഞ്ഞ് വിമാന സർവീസുകൾ; അന്താരാഷ്ട്ര റൂട്ടുകൾ വെട്ടിച്ചുരുക്കി ഇൻഡിഗോ!

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയിൽ കുടുങ്ങി ഇൻഡി​ഗോ അന്താരാഷ്ട്ര വിമാന സർവീസ്. ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡി​ഗോ വിമാന കമ്പനി. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി അടക്കമുള്ള വിമാന സർവീസുകളാണ് നിർത്തിയത്. ജൂലൈ ഒന്ന് മുതൽ സെപ്തബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്.

ബുക്കിങ് പഴയ രീതിയിൽ ഒക്ടോബർ ഒന്നിന് ശേഷം മാത്രമേ തുടരുകയുള്ളൂ എന്നും ഇൻഡി​ഗോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ധന പ്രതിസന്ധിയെ തുടർന്ന് ചിലവ് താങ്ങാനാവുന്നില്ലെന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്. പ്രതിസന്ധികളെ തുടർന്ന് എയർ ഇന്ത്യയും അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആ​ഗോള എണ്ണ വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് എണ്ണ വില കുതിച്ചുയരുകയാണ്. വിമാന ഇന്ധനമായ എടിഎഫിൻ്റെ വിലയിൽ വൻ വർധനയാണ് ഉണ്ടായത്. നികുതിയടക്കം കേന്ദ്രസർക്കാർ വർധിപ്പിച്ചത് ഇന്ത്യൻ വിമാന കമ്പനികൾക്ക് വൻ തിരിച്ചടിയുണ്ടാക്കി. എക്സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമാന കമ്പനികൾ പല തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്ന നടപടികളിലേക്ക് കമ്പനികൾ കടന്നത്.

spot_img

Related news

സൗത്ത് ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; 20 പേർ മരണപ്പെട്ടു, നിരവധി പേർ ചികിത്സയിൽ

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതൽ തടങ്കലിലാക്കാൻ ഡൽഹി പൊലീസിന്റെ നീക്കം

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍...

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....

കൊളുക്കുമലയിൽ ചെന്നൈ സ്വദേശി കൊക്കയിലേക്ക് ചാടി മരിച്ചു; ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന് സംശയം

കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400...