കൊല്ലം നഗരത്തിൽ ‘സീരിയൽ കില്ലർ’ ഇറങ്ങിയോ? രണ്ടാമത്തെ കൊലപാതകവും ഒരേ ശൈലിയിൽ; ഭീതിയിൽ തീരദേശ നഗരം!

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്. ഏപ്രിൽ 19 നാണ് കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെയ്‌ 25 ന് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആദ്യ കൊലപാതകവും തമ്മിൽ സമാനതകളുണ്ടെന്ന് പൊലീസ് പറയുന്നു.

ഒരേ രീതിയിൽ തന്നെയാണ് രണ്ടു കൊലപാതകങ്ങളും നടന്നിട്ടുള്ളത്. കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടത്തിനകത്ത് വെച്ചാണ്. തലയിൽ നിന്ന് ചോരവാർന്ന നിലയിലാണ് മൃതദേഹം പൊലീസ് കണ്ടത്.

തെരുവിൽ അലഞ്ഞു നടക്കുന്നവരാണ് കൊല്ലപ്പെട്ട ഇരുവരും. നഗരമധ്യത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. കൊലപാതകിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലേക്കുൾപ്പടെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

spot_img

Related news

മുട്ടാർ പുഴയിൽ തൃശൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കഴുത്തിൽ കയർ കുരുക്കിയ നിലയിൽ

കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ...

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17...

ഞാനും ഭാര്യയും സി.പി.ഐ.എമ്മിലേക്ക്; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

താൻ ഇനി വെറുമൊരു സഹയാത്രികനല്ലെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിക്കുകയാണെന്നും...

കുട്ടികളുടെ സ്കൂൾ യാത്രയിൽ വിട്ടുവീഴ്ചയില്ല; ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുത്! കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ...

മരണത്തിലും ഒന്നിച്ചു; എരൂരിൽ അപ്പുവിന് പിന്നാലെ ഭാര്യ മണിയും യാത്രയായി

കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു. എരൂർ വേണാട്ട് വീട്ടിൽ...