വേനലൊഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക്; പുതിയ അധ്യയനവർഷത്തിന് വർണാഭമായ തുടക്കം

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറന്നു. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിയിരുന്നു. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തിയത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു.

ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വര്‍ണാഭമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗതമന്ത്രി സി.പി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

ചടങ്ങുകള്‍ വര്‍ണാഭമായി തന്നെ നടത്തുമെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഡംബരങ്ങള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളുമായി സംവദിക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ കലാപരിപാടികള്‍ക്കായി മുതിര്‍ന്ന കുട്ടികളും റെഡിയായി കഴിഞ്ഞു. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇന്ന് സൈബര്‍സുരക്ഷാ പ്രതിജ്ഞയെടുക്കും. പഠനസമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയ്യാറായിട്ടുണ്ട്.

spot_img

Related news

പേരക്കുട്ടികൾ ഒരുക്കിയ ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയ താരം; ‘അച്ചാമാസി’ലെ രത്നമ്മ അന്തരിച്ചു

കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി. 69...

സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും; ജനജീവിതം കൂടുതൽ ദുസ്സഹമാകും

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് മുതൽ മിൽമ ഉൽപന്നങ്ങൾക്ക്...

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു....

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: സസ്പെൻഷനിലായ പ്രിൻസിപ്പലിനെ തിരിച്ചെടുത്തു; കടുത്ത താക്കീത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന്റെ...