മാനേജർ അതുല്യയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ; നിയമനടപടികളുമായി മുന്നോട്ടെന്ന് വിശദീകരണം

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മാനേജർ അതുല്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. അതുല്യയുടെ പരാതിയിലെ ആരോപണങ്ങൾ മുഴുവൻ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ മനഃപൂർവ്വം അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും കുക്കു പരമേശ്വരൻ വ്യക്തമാക്കി.

തനിക്കെതിരെയുള്ള പ്രചാരണങ്ങൾ അവാസ്തവമാണ്. എല്ലാം ഒരു സാധാരണ തൊഴിൽ തർക്കത്തിൽ നിന്ന് തുടങ്ങിയതാണെന്നും എന്നാൽ ചിലർ വ്യക്തിപരമായ ലക്ഷ്യങ്ങളോടെ ഇത് പിന്നീട് വഴിതിരിച്ചുവിടുകയായിരുന്നു എന്നുമാണ് കുക്കു പരമേശ്വരന്റെ പ്രതികരണം. തനിക്കും ജനറൽ സെക്രട്ടറിക്കും ഇടയിൽ അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ അമ്മ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് മാനേജർ അതുല്യയുടെ പ്രധാന പരാതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് അതുല്യ പരാതി നൽകിയിട്ടുണ്ട്. നടൻ ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ സംഘടനയിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും അതുല്യ ആരോപിക്കുന്നു.

തനിക്കെതിരെ ഓഫീസിൽ കടുത്ത തൊഴിൽ പീഡനവും വ്യക്തിഹത്യ നടത്താനായി വലിയ ഗൂഢാലോചനയും നടന്നതായാണ് മാനേജരുടെ ആക്ഷേപം. ഇതിന് തെളിവായി, തനിക്കെതിരെ ഗൂഢാലോചനയും ഭീഷണിയും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് സമ്മതിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡും അതുല്യ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ അമ്മ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

spot_img

Related news

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വാടകഗർഭത്തിന് 6 ലക്ഷം, കരൾ നൽകിയാൽ 10 ലക്ഷം! എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന്...

എസ്‌ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദ്ദേശം; 43 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എസ്.സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിന്റെ കാലാവധി...

ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും പൂട്ടിട്ട് ക്രൈംബ്രാഞ്ച്; സുരക്ഷാ ജീവനക്കാർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ...