കെഎസ്ഇബി അണപൊട്ടുന്ന കടത്തിലേക്ക്! പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 12,000 കോടി കഴിഞ്ഞെന്ന് കെഎസ്ഇബി രേഖകൾ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുന്നത് കേരളത്തിന് വൻ സാമ്പത്തിക ബാധ്യതയാകുന്നതായി കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി പ്രതിവർഷം ചെലവഴിക്കുന്ന തുക 12,000 കോടി രൂപയും കവിഞ്ഞതായാണ് വിവരാവകാശ രേഖകൾ പുറത്തുവിടുന്ന വിവരം. കൊവിഡ് ലോക്ഡൗൺ കാലയളവിന് ശേഷമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയത്.

2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും വൈദ്യുതി വാങ്ങിയ ഇനത്തിലെ ചെലവ് 10,000 കോടി രൂപയ്ക്ക് മുകളിലാണ്. തുകയിൽ മാത്രമല്ല, പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി യൂണിറ്റുകളുടെ അളവിലും സമാനമായ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022-2023 വര്‍ഷത്തില്‍ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ല്‍ 12,983 കോടി രൂപയായിത് ഉയര്‍ന്നു. 2024-25ല്‍ 12,750 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി. തുകയില്‍ മാത്രമല്ല, വാങ്ങിയ യൂണിറ്റിന്റെ അളവിലും സമാനമായ വര്‍ധനയുണ്ട്. 2021-22ല്‍ 8,532 കോടി 2016-17ല്‍ 7,393 കോടി, 2017-18ല്‍ 7,526 കോടി, 2018-19ല്‍ 7,869 കോടി, 2019-20ല്‍ 8,680 കോടി, 2020-21ല്‍ 8,058 കോടി എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങാന്‍ ചെലവ് വന്നത്.

spot_img

Related news

കാസർകോട് 27-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ! കുട്ടികളില്ലാത്തതിന് ഭർതൃമാതാവ് പീഡിപ്പിച്ചെന്ന് കുടുംബത്തിന്റെ പരാതി

കാസർകോട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര...

“മറ്റ് മതസ്ഥർ ആരാധിക്കുന്നവരെ അപമാനിക്കരുത്”; വിഷു ദിന വിവാദവും ആടിന്റെ തലവെച്ചുള്ള ആഘോഷവും തള്ളി പാളയം ഇമാം

രാജ്യത്ത് ഏത് വശത്തുനിന്നും മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും അതിനെ ഒത്തൊരുമയോടെ...

“നാട്ടിൽ തിരിച്ചെത്തുമെന്ന് കരുതിയതല്ല; വല്ലാതൊരു വരവേൽപ്പ് തന്നെ കിട്ടി!”; ലോക മലയാളികൾക്ക് നന്ദി പറഞ്ഞ് അബ്ദുൽ റഹീം

കോഴിക്കോട്: നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല... 18 വർഷത്തെ സൗദി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി ബിനുവിന്റെയും ആറ്റുകാൽ ഉണ്ണിയുടെയും വീടുകളിൽ പോലീസ് റെയ്ഡ്; വധശ്രമത്തിന് കേസ്!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്...