ബിജെപി-കോൺഗ്രസ് സംയുക്ത ഒപ്പറേഷൻ; വി.ഡി സതീശന്റെ ഡൽഹി യാത്രയ്ക്ക് പിന്നാലെ റെയ്ഡെന്ന് സി.പി.ഐ.എം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം!

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. ED റെയ്‌ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി LDF പ്രതിഷേധം നടത്തും. വ്യാഴാഴ്ചവിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം മാർച്ച് നടക്കും. ജനറൽസെക്രട്ടറി എം.എ ബേബി യുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുക. ഇ.ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്കാണ് മാർച്ച് നടത്തുക. റെയ്ഡ് ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് CPIM നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം.

പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ പ്രതിഷേധം ആളി കത്തുകയാണ്. കോഴിക്കോടും കണ്ണൂരും എറണാകുളത്തും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. പിണറായി വിജയൻ്റെ കണ്ണൂരിലെയും തിരുവനന്തപുരത്തേയും വീടുകൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉള്ളവർ. പി. ജയരാജനും, എം.വി. ജയരാജനും, വി. ശിവൻകുട്ടിയും അടക്കമുള്ള നേതാക്കൾ സമരമുഖത്ത് ഉണ്ട്. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീടിന് മുന്നിലും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

റെയ്ഡിനെതിരെ സിപിഐഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. ബിജെപി സർക്കാരിൻ്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ പാർട്ടിയെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരും പങ്കാളിയാണോ എന്നും സിപിഐഎം എക്സിൽ കുറിച്ചു.

spot_img

Related news

ഇഡി വാഹനങ്ങളുടെ ചില്ലുകൾ തകർത്തു; തലസ്ഥാനത്ത് സിപിഐഎം പ്രവർത്തകരുടെ വൻ പ്രതിഷേധം, ഒടുവിൽ ലാത്തിച്ചാർജ്ജ്!

കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; ‘വൈര നാമ’വും സ്വർണ്ണവും കാണാനില്ലെന്ന് പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്!

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര...

കോട്ടക്കൽ ആസ്റ്റർ മിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ; അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ കൈപ്പത്തിയിലെ കമ്പി നീക്കം ചെയ്തു

മലപ്പുറം: വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയിൽ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി...

കനത്ത മഴയിൽ വലിയ ശബ്ദത്തോടെ കിണർ ഭൂമിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പറവൂരിൽ ഒരു കുടുംബം കടുത്ത ആശങ്കയിൽ!

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ...

ആശുപത്രിയിൽ ഭർത്താവിന് കാവലിരിക്കെ വിധി വില്ലനായി; ഹൃദയാഘാതത്തെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം!

കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് ആശുപത്രിയിൽ കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ...