പ്രധാനമന്ത്രിയുമായി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച; ഡൽഹിയിൽ 20 മിനിറ്റ് ചർച്ച!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി.ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി.ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിവിധ പദ്ധതികളുടെ നടത്തിപ്പിന്‌ സർക്കാരിന്‌ കേന്ദ്ര സഹായം ആവശ്യമാണ്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ്‌ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ പ്രധാന ദൗത്യം.

spot_img

Related news

‘കോക്രോച്ച് പാർട്ടി’ നീക്കം ഇന്ത്യയെയും പ്രധാനമന്ത്രിയെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ

ഇന്ത്യയെയും നരേന്ദ്രമോദി സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന 'കോക്രോച്ച് പാർട്ടി'...

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ...

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ വെടിയേറ്റ്...

ഹിറ്റായ കോക്രോച്ച് ജനതാ പാർട്ടിയുടെ ‘എക്സ്’ അക്കൗണ്ട് അപ്രത്യക്ഷമായി; ‘പ്രതീക്ഷിച്ചത് സംഭവിച്ചു’ എന്ന് സ്ഥാപകൻ!

ദില്ലി: സോഷ്യൽ മീഡിയയിൽ തരം​ഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട്...