പ്രശോഭ് വത്സന് കനത്ത തിരിച്ചടി; ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യമില്ല!

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുമ്പ് മണ്ണാര്‍കാട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പിഴവുണ്ടായെന്നും ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ഘട്ടത്തില്‍ പ്രശോഭിന് ജാമ്യം അനുവദിക്കരുതെന്നും അങ്ങനെയെങ്കില്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായിട്ടുള്ളതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എസ് സി, എസ് ടി ആക്ട് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയാണെങ്കില്‍ അതില്‍ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാല്‍ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താന്‍ കഴിയില്ലെന്നും പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോള്‍ മാത്രമാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും പ്രശോഭ് വത്സന്‍ പറഞ്ഞിരുന്നു. പരാതി ഉയരുകയും അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

spot_img

Related news

തുടങ്ങിയിട്ട് ഒരു മാസം; മുളന്തുരുത്തിയിൽ കുടുംബശ്രീ കഫേ കത്തിയമർന്നു, വൻ നാശനഷ്ടം!

 കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിൽ ഉണ്ടായ...

കാണാനില്ലെന്ന് പരാതി; വയോധികയുടെ മൃതദേഹം കല്ലുകെട്ടിയ നിലയിൽ കായലിൽ!

ആലപ്പുഴ: കായംകുളം കനകക്കുന്നില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം...

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിവിസ്താരം പൂർത്തിയായി; ചെന്താമരയുടെ വിചാരണ മെയ് 29-ന്!

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി....

‘കൈ കഴുകി’ എഡിജിപി; തിരുത്തിയത് ജീവനക്കാരുടെ ഉത്തരവാദിത്വമെന്ന് അജിത് കുമാർ!

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണ...

പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; ഏഴ് ജില്ലകളിൽ 30% സീറ്റ് കൂടും

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍...