പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; ഏഴ് ജില്ലകളിൽ 30% സീറ്റ് കൂടും

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍ 30 ശതമാനവും, രണ്ട് ജില്ലകളില്‍ 20 ശതമാനവും സീറ്റ് കൂട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് 30 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധിപ്പിച്ചത്. കൊല്ലം ,തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം വീതവും സീറ്റ് കൂട്ടി. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിച്ചു.

അതിനിടെ, സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. അടുത്തമാസം മൂന്നാം തീയതി വരെ അപേക്ഷ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ എട്ടിനാണ്. ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

ഏകജാലക സംവിധാനം വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 4,10,456 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

spot_img

Related news

പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും; മന്ത്രി എൻ. ഷംസുദ്ദീൻ ഫലപ്രഖ്യാപനം നടത്തും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി...

മധു കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം; 16-ാം പ്രതിയുടെ ശിക്ഷ ഒരു വർഷമായി ഉയർത്തി ഹൈക്കോടതി

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ....

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി; ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കി

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി...

പഴയ പക വീട്ടാൻ തടിക്കഷണവുമായി ആക്രമണം! ഒടുവിൽ ‘മാക്കാൻ വിഷ്ണുവിനെ’ പൊക്കി പൂന്തുറ പോലീസ്

​തിരുവനന്തപുരം: തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലം മുട്ടത്തറ സ്വദേശിയെ...

പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടി; സർക്കാർ ശുപാർശ പി.എസ്.സി അംഗീകരിച്ചു

സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി...