ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ; സ്വർണ്ണത്തിനായി പീഡിപ്പിച്ചെന്ന് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ!

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി.

ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

spot_img

Related news

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കുന്നു

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ കാഫിർ...

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം!

കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള...

പെരുന്നാൾ തിമിർക്കാം! കേരളത്തിൽ തുടർച്ചയായി രണ്ടുദിവസം പൊതുഅവധി; സർക്കാർ അടിയന്തര ഉത്തരവിറക്കി

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ...

വി.ഡി. സതീശന്റെ സെക്രട്ടറി നിയമനം: ഹൈക്കമാൻഡിന് അതൃപ്തിയോ? പ്രതികരണവുമായി കെ.സി വേണുഗോപാൽ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി...