സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: ഗതാഗതമന്ത്രി സി.പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി സി.പി ജോൺ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോ​ഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. വോട്ട് കിട്ടാൻ വേണ്ടിയല്ല സൗജന്യ യാത്ര പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോ​ഗം ചേർന്നിട്ടില്ലെന്നും മന്ത്രി സി.പി ജോൺ വ്യക്തമാക്കി.

spot_img

Related news

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന് നടൻ ജഗദീഷ്

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രശസ്ത നടൻ ജഗദീഷ്....

ലഹരി മാഫിയയെ അടിച്ചമർത്താൻ ‘ഓപ്പറേഷൻ തുഫാൻ’ പദ്ധതിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് വൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര...

നടൻ മമ്മൂട്ടിക്ക് എം.ജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ബിരുദം സമ്മാനിക്കും

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്). തിങ്കളാഴ്ച...

തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ‘പഞ്ചായത്ത് ഉണ്ണി’ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...

കൊടകരയിൽ പാഴ്സൽ ലോറിയുടെ മറവിൽ കടത്തിയ വൻ രാസലഹരി ശേഖരം പിടികൂടി

തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ കടത്താൻ ശ്രമിച്ച വൻ രാസലഹരി...