സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വടക്കൻ-മധ്യ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതോടെ ഇത്തവണ കാലവർഷം നേരത്തെയെത്താനാണ് സാധ്യത. മെയ് 26-ഓടെ (നാല് ദിവസത്തെ വ്യത്യാസത്തിൽ) ഇടവപ്പാതി കേരളത്തിൽ എത്തിയേക്കും. മെയ് 20, 21 തീയതികളിൽ കാറ്റിന്റെ വേഗത വർധിക്കാനിടയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

spot_img

Related news

പി.എ. മുഹമ്മദ് റിയാസിനെതിരെ ബിജെപിയുടെ വ്യക്തി അധിക്ഷേപം; ‘രണ്ടാം ജിന്ന’ പരാമർശത്തിൽ വിവാദം

വന്ദേമാതരം വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ബിജെപിയും തമ്മിലുള്ള...

കൂട്ടുകാരന്റെ കല്യാണത്തിന് പോയി, മടക്കം മരണത്തിലേക്ക്; വള്ളുവമ്പ്രത്ത് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വള്ളുവമ്പ്രത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക്...

കിഴക്കമ്പലത്ത് കുടിയൊഴിപ്പിക്കലിനെതിരെ സ്ത്രീകളും കുട്ടികളും തെരുവിൽ; സംഘർഷത്തിന് പിന്നാലെ നടപടി നിർത്തിവെക്കാൻ പോലീസിന് നിർദ്ദേശം!

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ...

മിൽമ പാൽ വില 56 രൂപയാകും; ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ...