വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ 22-കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശി പ്രേം കുമാർ മാഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 14-നായിരുന്നു പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വീട്ടിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് അറിയുന്നത്. പൊലീസ് കാണിച്ച ചിത്രങ്ങളിൽ നിന്ന് അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

കേസ് അന്വേഷണത്തിനായി ലഖ്‌നൗ പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും പരിശോധിച്ചതോടെയാണ് പ്രതിയായ പ്രേം കുമാർ മാഞ്ചി പിടിയിലാകുന്നത്. കഴിഞ്ഞ ഏഴെട്ട് വർഷമായി തനിക്ക് ശിവാനിയെ അറിയാമായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പില്ലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ആറ് മാസമായി ഓഫീസിലെ സഹപ്രവർത്തകനായ മനീഷുമായി ശിവാനിക്കുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി കടുത്ത അസൂയയിലും ദേഷ്യത്തിലുമായിരുന്നു.

വനമേഖലയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചിട്ടാണ് പ്രതി സിമന്റ് കട്ട ഉപയോഗിച്ച് ശിവാനിയുടെ മുഖം തകർത്തത്. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ശിവാനിയുടെ മൊബൈൽ ഫോൺ അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളയുകയും ചെയ്തു. ഒരു ദിവസവേതന തൊഴിലാളിയായ പിതാവിന്റെയും വീട്ടുജോലിക്കാരിയായ അമ്മയുടെയും പ്രതീക്ഷയായിരുന്ന മകളുടെ ഈ ദാരുണാന്ത്യം ലഖ്‌നൗ നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

spot_img

Related news

തീച്ചൂളയായി യുപിയിലെ ബാന്ദ; ചൂട് 48 ഡിഗ്രി കടന്നു! രാത്രിയിൽ ഫ്ലഡ്‌ലൈറ്റ് വെളിച്ചത്തിൽ പണിയെടുത്ത് കർഷകർ

ഉത്തർപ്രദേശിലെ ബാന്ദയിൽ കടുത്ത ഉഷ്ണതരംഗം. താപനില 48 ഡിഗ്രി സെൽഷ്യസും കടന്ന്...

ലക്ഷദ്വീപിൽ മലയാളി വ്യോമസേനാ വിങ് കമാൻഡർ കടലിൽ മുങ്ങി മരിച്ചു

ലക്ഷദ്വീപിൽ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ കടലിൽ മുങ്ങി...

ഇന്ധനവിലയിൽ വൻ വർധനവ്; വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്ന് സൂചന

രാജ്യത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പശ്ചിമേഷ്യൻ...

മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാം; നിർണായക വിധിയുമായി സുപ്രീംകോടതി!

പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയുള്ള മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി....

ബിഹാറിൽ അർദ്ധരാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺവീട്ടുകാർ തല്ലിക്കൊന്നു; യുവതിയും അമ്മയും കസ്റ്റഡിയിൽ, പ്രദേശത്ത് സംഘർഷാവസ്ഥ

പട്‌ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അർദ്ധരാത്രിയിൽ വിവാഹിതയായ കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ...