കുശലാന്വേഷണത്തിനെത്തി, പിന്നാലെ ക്രൂരത; 85-കാരിയുടെ കമ്മൽ വലിച്ചുപറിച്ച അയൽവാസി പിടിയിൽ

മാനന്തവാടി: അയല്‍വാസിയുടെ വീട്ടില്‍ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മല്‍ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയില്‍. വള്ളിയൂര്‍ക്കാവ് കാരത്തങ്കല്‍ വീട്ടില്‍ സനീഷ് തോമസ് (46) നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മോഷണ മുതല്‍ പൊലീസ് പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി വൈകീട്ടോടെയായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടില്‍ കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരില്‍ എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയില്‍ വേദനയനുഭവപ്പെട്ട വയോധിക ഇയാള്‍ വീട്ടില്‍നിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകള്‍ പരിശോധിച്ചപ്പോള്‍ ഇടത് കാതിലെ കമ്മല്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ റെജി സ്‌കറിയയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

spot_img

Related news

തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി; പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് ‘താമരത്താങ്ങിൽ’: കെ.കെ രാഗേഷ്

രാഷ്ട്രീയ കേരളത്തിൽ നിന്നുള്ള പ്രധാന വാർത്തകൾ. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ...

‘മേനോൻ’ വിളിയിൽ കോൺഗ്രസിൽ പുകച്ചിൽ; സത്യപ്രതിജ്ഞാ വിവാദത്തിൽ വി.ഡി സതീശനെതിരെയും അനുകൂലിച്ചും നേതാക്കൾ പരസ്യരംഗത്ത്!

പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ 'ജാതിവാൽ'...

പത്തുവയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അമ്മയുടെ വീട്ടിൽ പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ...

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനും ദേവസ്വങ്ങൾക്കും നോട്ടീസ്; ജൂൺ 16-നകം മറുപടി നൽകണം

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു....